Asianet News MalayalamAsianet News Malayalam

കണ്ണീര്‍ക്കടലാഴങ്ങളില്‍ ഫുട്ബോള്‍ ലോകം; വിമാനാവശിഷ്‌ടങ്ങളില്‍ ഒരു മൃതദേഹം കണ്ടെത്തി

എമിലിയാനോ സല സഞ്ചരിച്ച വിമാനത്തിന്‍റെ അവശിഷ്‌ടങ്ങളില്‍ ഒരു മൃതദേഹം കണ്ടെത്തി. ജനുവരി 21-ാം തീയതിയാണ് സല സഞ്ചരിച്ചിരുന്ന ചെറു വിമാനം കാണാതായത്. 

Body seen in wreckage of plane carried footballer Emiliano Sala
Author
London, First Published Feb 4, 2019, 7:58 PM IST

ലണ്ടന്‍: വിമാനാപകടത്തില്‍ കാണാതായ അര്‍ജന്‍റീനിയന്‍ ഫുട്ബോളര്‍ എമിലിയാനോ സലയ്ക്കും പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണുമായുള്ള അന്വേഷണത്തില്‍ പുരോഗതി. ഇരുവരും സഞ്ചരിച്ചിരുന്ന വിമാനത്തിന്‍റെ അവശിഷ്‌ടങ്ങളില്‍ ഒരു മൃതദേഹം കണ്ടെത്തിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വിമാനാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയതായി എയര്‍ ആക്‌സിഡന്‍റ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച്(എ എ ഐ ബി) നേരത്തെ അറിയിച്ചിരുന്നു.

ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ തട്ടകമായ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15-നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു.

ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള 'പൈപ്പര്‍ പി.എ-46 മാലിബു' ചെറുവിമാനമാണ് കാണാതായത്. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ താരത്തിനെയും പൈലറ്റിനെയും കണ്ടെത്താന്‍ വ്യാപക തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios