ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നതിന് വെള്ളം ഉപയോഗിക്കുന്നതെങ്ങനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്  മുംബൈ ഹൈക്കോടതിയുടെ നോട്ടീസ്.

മുംബൈ: ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നതിന് വെള്ളം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് മുംബൈ ഹൈക്കോടതിയുടെ നോട്ടീസ്. മത്സരങ്ങൾ നടത്തുന്നതിനും പൂനെയിലെ ഗ്രൗണ്ട് നനയ്ക്കുന്നതിനടക്കമുള്ള ആവശ്യത്തിനായി ഉപയോഗിക്കാനുള്ള വെള്ളം എങ്ങനെ കണ്ടെത്തുമെന്ന് കോടതി ചോദിച്ചു. പുനെയിലേക്ക് ചെന്നൈയുടെ മത്സരങ്ങൾ മാറ്റിയിരുന്നു. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനോടാണ് കേടതി വിശദീകരണം ആവശ്യപ്പെട്ടത്.