രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം നായകന്റെ തൊപ്പി അണിഞ്ഞ ധോണി പഞ്ച് ഡയലോഗുകളുമായി വീണ്ടും രംഗത്ത്. ഏഷ്യാ കപ്പില്‍ അഫ്ഗാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലായിരുന്നു ഇത്തവണ ധോണിയുടെ മാസ് ഡയലോഗ്.
ദുബായ്: രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം നായകന്റെ തൊപ്പി അണിഞ്ഞ ധോണി പഞ്ച് ഡയലോഗുകളുമായി വീണ്ടും രംഗത്ത്. ഏഷ്യാ കപ്പില്‍ അഫ്ഗാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലായിരുന്നു ഇത്തവണ ധോണിയുടെ മാസ് ഡയലോഗ്.
ബൗള്‍ ചെയ്യാനെത്തിയ കുല്‍ദീപ് യാദവ് ഫീല്‍ഡില്‍ മാറ്റം ആവശ്യപ്പെട്ടപ്പോഴായിരുന്നു രസകരമായ കമന്റ് വന്നത്. നീ ബൗള്‍ ചെയ്യുന്നുണ്ടോ, അതോ നിന്നെ മാറ്റണോ എന്നായിരുന്നു ധോണിയുടെ ചോദ്യം. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കുല്‍ദീപിന്റെ ആഗ്രഹത്തിന് അനുസരിച്ച് ഫീല്‍ഡ് മാറ്റാനും ധോണി തയാറായില്ല. ധോണിയുടെ സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു.
നേരത്തെ ഫൈനലുറപ്പിച്ചതിനാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത്തിന്റെ അഭാവത്തിലാണ് ധോണി ഇന്ത്യയുടെ നായകനായത്. ധോണി നായകനാവുന്ന 200-ാം മത്സരമായിരുന്നു ഇത്.
