ദില്ലി: ഇന്ത്യന്‍ പ്രഫഷണല്‍ ബോക്സിംഗ് ഹീറോ വിജേന്ദര്‍ സിംഗിന്‍റെ അടുത്ത എതിരാളി കോമൺവെൽത്ത് ചാമ്പ്യന്‍. കോമൺവെൽത്ത് സൂപ്പര്‍ മിഡിൽവെയ്റ്റ് ചാംപ്യനായ ബ്രിട്ടീഷ് ബോക്സര്‍ റോക്കി ഫീല്‍ഡിംഗിനെയാണ് വിജേന്ദര്‍ നേരിടുന്നത്. മാര്‍ച്ച് 31ന് ലണ്ടനിലാണ് ബോക്സിംഗ് പ്രേമികള്‍ കാത്തിരിക്കുന്ന മത്സരം. 

2015ൽ പ്രഫഷണൽ ബോക്സിംഗിലെത്തിയ വിജേന്ദര്‍ ഇതുവരെയുള്ള 9 മത്സരങ്ങളിലും വിജയിച്ചിരുന്നു. നിലവില്‍ ഡബ്ലു.ബി.ഒ ഏഷ്യ പെസഫിക്, ഓറിയന്‍റൽ സൂപ്പര്‍ മിഡിൽവെയ്റ്റ് കിരീടങ്ങള്‍ക്കുടമയാണ് വിജേന്ദര്‍. എന്നാല്‍ വിജേന്ദറിനേക്കാളും പരിചയസമ്പന്നനായ ഫീല്‍ഡിംഗ് കരിയറിലെ 26 മത്സരങ്ങളില്‍ ഇരുപത്തിയഞ്ചിലും ജയിച്ചിട്ടുണ്ട്.