നെയ്‌മറില്ലാതെ ബ്രസീല്‍; ഫ്രഡ് ടീമില്‍ തിരിച്ചെത്തി

First Published 13, Mar 2018, 11:02 AM IST
brazil announced squad for friendlies
Highlights
  • നെയ്‌മറില്ലാതെ ബ്രസീല്‍ ലോകകപ്പ് സന്നാഹ ടീമിനെ പ്രഖ്യാപിച്ചു

സാവോപോള: ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി സന്നാഹ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കേറ്റ സൂപ്പര്‍ താരം നെയ്മറിനെ ഒഴിവാക്കിയാണ് കോച്ച് ടിറ്റെ പ്രഖ്യാപിച്ചത്. ഇരുപത്തഞ്ച് അംഗ ടീമില്‍ 17 പേരെ നിലനിര്‍ത്തിയിട്ടുണ്ട്. നെറ്റോ, ഫാഗ്നര്‍, ഫിലിപെ ലൂയിസ്, പെഡ്രോ ജെറോമല്‍, റോഡ്രിഗോ, ഫ്രെഡ്, ആന്‍ഡേന്‍ഴ്സന്‍, വില്യന്‍ ജോസ് എന്നിവരാണ് ഇപ്പോള്‍ ടീമില്‍ ഉള്‍പ്പെടുത്തിയ താരങ്ങള്‍. 

ഡാനി ആല്‍വസ്, മാര്‍സലോ, മാര്‍ക്വീഞ്ഞോ, തിയാഗോ സില്‍വ, കാസിമിറോ, ഫെര്‍ണാണ്ടീഞ്ഞോ, പൗളീഞ്ഞോ, കുടീഞ്ഞോ, വില്യന്‍, ഡഗ്ലസ് കോസ്റ്റ, ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ്, തുടങ്ങിയവര്‍ ടീമിലുണ്ട്. സന്നാഹ മത്സരങ്ങളില്‍ ബ്രസീല്‍ മാര്‍ച്ച് 23ന് മോസ്കോയില്‍ റഷ്യയെയും 27ന് ബെര്‍ലിനില്‍ ജര്‍മ്മനിയെയും നേരിടും.

loader