ഹരാരെ: സിംബാബ്‍വെ ബാറ്റിംഗ് ഇതിഹാസം ബ്രണ്ടന്‍ ടെയ്‍ലര്‍ അന്താരാഷ്ര ക്രിക്കറ്റില്‍ വീണ്ടും പാഡണിയുന്നു. 2015 ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം പുതിയ കരാറൊപ്പിട്ട വാര്‍ത്ത സിംബാബ്‍വെ ബോര്‍ഡാണ് പുറത്തുവിട്ടത്. ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നാട്ടില്‍ നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ടെയ്‍ലര്‍ കളിക്കും. ഏകദിനത്തില്‍ 5000ത്തിലധികം റണ്‍സാണ് ടെയ്‍ലറിന്‍റെ സമ്പാദ്യം.
മുന്‍ നായകന്‍റെ മടങ്ങിവരവില്‍ സിംബാവെന്‍ കോച്ച് ഹീത്ത് സ്ട്രീത്ത് സന്തോഷം പ്രകടിപ്പിച്ചു. വിരമിച്ച ശേഷം ഇംഗ്ലീഷ് കൗണ്ടി ടീമായ നോട്ടിംഗ്ഹാംഷൈറുമായി മൂന്ന് വര്‍ഷത്തെ കരാറിലായിരുന്നു താരം. 2019 ലോകകപ്പിന് സിംബാബ്‍വെയ്ക്ക് അവസരം ലഭിച്ചതും പുതിയ ഭരണസമിതി വന്നതും ടെയിലറിന്‍റെ മടങ്ങിവരവിന് പിന്നിലുണ്ട്. 2004ല്‍ 18-ാം വയസില്‍ അരങ്ങേറിയ ടെയിലര്‍ 23 ടെസ്റ്റുകളും 167 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
