കഴിഞ്ഞ ദിവസം ക്രിക്കറ്റ് കെന്‍റ് ക്രിക്കറ്റ് ലൈവില്‍ അതിഥിയായി എത്തിയത് ആലിയ ഭട്ടായിരുന്നു പുതിയ ചിത്രമായ റാസിയുടെ പ്രൊമോഷന്‍റെ ഭാഗമായാണ് ആലിയ ഷോയിലെത്തിയത്. ക്രിക്കറ്റ് താരങ്ങളായ ബ്രെറ്റ് ലി, ഇര്‍ഫാന്‍ പത്താന്‍, മുന്‍ മിസ്  ഓസ്ട്രേലിയ എറിന്‍ ഹോളണ്ട് എന്നിവരും ഷോയിലുണ്ടായിരുന്നു. ഇന്ത്യന്‍ ചാരയുടെ വേഷത്തിലാണ് ആലിയ റാസിയില്‍ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. 

ചര്‍ച്ചകള്‍ക്കിടയില്‍ ആലിയ വക ബ്രെറ്റ് ലിക്ക് ഒരു ചോദ്യം വന്നു. താങ്കള്‍ ചാരപ്പണി ചെയ്യുകയാണെങ്കില്‍ ആരുടെ പിന്നാലെ നടന്ന് ചാരപ്പണി നടത്തുമെന്നായിരുന്നു ചോദ്യം. മറിച്ചൊന്ന് ആലോചിക്കാതെ ബ്രെറ്റ് ലി മറുപടി പറഞ്ഞു.  സച്ചിന്‍ ടെന്‍ഡുക്കര്‍, അദ്ദേഹത്തിന് പിന്നാലെ നടന്ന് ചാരപ്പണി നടത്തണം.

ഓസ്ട്രേലിയന്‍ പേസറെ ഏറെ വെള്ളം കുടിപ്പിച്ച താരങ്ങളിലൊരാളായിരുന്നു സച്ചിന്‍. പാക്സ്ഥാന്‍ ബൗളര്‍ ശുഹൈബ് അക്തര്‍, ബ്രറ്റ് ലി, ഷെയിന്‍ വോണ്‍ എന്നീ താരങ്ങള്‍ക്ക് സച്ചിന്‍ പേടി സ്വപ്നമായിരുന്നു. ഇത് പലവട്ടം ഈ താരങ്ങളെല്ലാം തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്.