ഇന്ത്യയുടെ പുത്തന്‍താരം പൃഥ്വി ഷായാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോഴത്തെ സംസാരവിഷയം. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയെന്ന് മാത്രമല്ല, മാന്‍ ഓഫ് ദ സീരീസും പൃഥ്വിയായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുളള മുന്‍ താരങ്ങള്‍ പൃഥ്വിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി.

മുംബൈ: ഇന്ത്യയുടെ പുത്തന്‍താരം പൃഥ്വി ഷായാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോഴത്തെ സംസാരവിഷയം. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയെന്ന് മാത്രമല്ല, മാന്‍ ഓഫ് ദ സീരീസും പൃഥ്വിയായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുളള മുന്‍ താരങ്ങള്‍ പൃഥ്വിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. ബാറ്റിങ് ശൈലി മുന്‍ വിന്‍ഡീസ് ഇതിഹാസതാരം ബ്രയാന്‍ ലാറയോട് പോലും ഉപമിക്കപ്പെട്ടു.

ഇപ്പോഴിതാ ലാറയും പൃഥ്വിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നു. സച്ചിന്റേയും വിരേന്ദ്ര സെവാഗിന്റെ ശൈലിയോടാണ് ലാറ പൃഥ്വിയെ ബന്ധപ്പെടുത്തിയിരിക്കുന്നത്. പൃഥ്വിയുടെ പ്രായത്തില്‍ എനിക്ക് അത്രപോലും ശക്തിയില്ലായിരുന്നുവെന്ന് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ വ്യക്തമാക്കി. ലാറ തുടര്‍ന്നു..

പൃഥ്വി ഒരു വലങ്കയന്‍ ബാറ്റ്‌സ്മാനാണ്. അദ്ദേഹത്തിന്റെ ശൈലി സച്ചിന്റേയും സെവാഗിന്റേയും ബാറ്റിങ്ങിന്റെ മിശ്രിതമാണ്. ഞാന്‍ ഓര്‍ക്കുന്നു, എനിക്ക് 18 വയസുള്ളപ്പോള്‍ പൃഥ്വിയുടെ അത്ര ശക്തിയില്ലായിരുന്നു എനിക്ക്. അയാള്‍ നന്നായി പന്ത് സ്‌ട്രൈക്ക് ചെയ്യുന്നു. വരും ദിവസങ്ങള്‍ പൃഥ്വിയുടേത് ആയിരിക്കുമെന്ന് ലാറ കൂട്ടിച്ചേര്‍ത്തു.