ചില സന്ദര്‍ഭങ്ങളില്‍ പന്തിൽ കൃത്രിമം കാണിക്കുന്ന കളിക്കാരന്‍ ആരെന്ന് വ്യക്തമാകാതെ വന്നേക്കാം . എങ്കിലും പന്തിന്‍റെ സ്വഭാവം മാറിയെന്ന് ബോധ്യപ്പെട്ടാൽ അംപയര്‍ ഉടന്‍ തന്നെ പന്ത് മാറ്റണം .
പന്തിൽ കൃത്രിമം കാണിക്കാന് ശ്രമം നടന്നു എന്ന് ബോധ്യപ്പെട്ടാൽ ഉടന് തന്നെ നടപടികള് സ്വീകരിക്കാവുന്ന നിലയിൽ ഫീല്ഡ് അംപയറെ ഐസിസി ശക്തീകരിച്ചത് 2013ലാണ്. പന്തിൽ കൃത്രിമം കാണിക്കാന് ശ്രമിച്ച കളിക്കാരനെ തിരിച്ചറിഞ്ഞാൽ ഇനി പറയുന്ന രീതിയിലാകും നടപടികള്.
1. പന്തിന്റെ സ്വഭാവത്തിൽ ബാഹ്യ ഇടപെടലിലൂടെ മാറ്റം വന്നു എന്ന് അംപയര്ക്ക് ബോധ്യപ്പെട്ടാൽ , പന്ത് ഉടന് തന്നെ മാറ്റണം
2. 6 പന്തടങ്ങുന്ന ഒരു സെറ്റ് ബാറ്റ്സ്മാന് നൽകുകയും അതിൽ നിന്ന് ഒരെണണ്ണം തെരഞ്ഞെടുക്കാന് ആവശ്യപ്പെടുകയും വേണം
3. പെനാൽറ്റിയായി ബാറ്റിംഗ് ടീമിന് 5 റൺസ് അധികം നൽകണം
4. തങ്ങള് എടുത്ത നടപടികളെ കുറിച്ച് ഫീൽഡിംഗ് ടീം നായകനെ അറിയിക്കണം
5. പന്തിൽ കൃത്രിമം കാണിച്ച ടീമിന്റെ പെരുമാറ്റത്തെ കുറിച്ച് മത്സരശേഷം ഐസിസിയെ രേഖാമൂലം അറിയിക്കണം
എന്നാൽ ചില സന്ദര്ഭങ്ങളില് പന്തിൽ കൃത്രിമം കാണിക്കുന്ന കളിക്കാരന് ആരെന്ന് വ്യക്തമാകാതെ വന്നേക്കാം . എങ്കിലും പന്തിന്റെ സ്വഭാവം മാറിയെന്ന് ബോധ്യപ്പെട്ടാൽ അംപയര് ഉടന് തന്നെ പന്ത് മാറ്റണം . ഫീല്ഡിംഗ് ടീം നായകനെ താക്കീത് ചെയ്യുകയും വേണം. എന്നാൽ പന്തിൽ കൃത്രിമം കാണിക്കുന്ന കളിക്കാരന് അത്ര കടുത്ത ശിക്ഷയൊന്നും നിലവില് ഐസിസി നൽകുന്നില്ല . മാച്ച് ഫീയുടെ 50 മുതൽ 100 ശതമാനം വരെ മാത്രമാണ് പിഴയടക്കേണ്ടത്. കൂടാതെ ഒരു ടെസ്റ്റിൽ നിന്നോ 2 ഏകദിനങ്ങളില് നിന്നോ 2 ട്വന്റി 20യിൽ നിന്നോ വിലക്കാം.
