60 പോയിന്‍റുള്ള ടോട്ടനം ലീഗിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ജയത്തോടെ ബേൺലി പതിമൂന്നാം സ്ഥാനത്തേക്കുയർന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനത്തിന് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളിന് ബേൺലിയാണ് ടോട്ടനത്തെ തോൽപിച്ചത്. അൻപത്തിയേഴാം മിനിറ്റിൽ ക്രിസ് വുഡും എൺപത്തിമൂന്നാം മിനിറ്റിൽ ആഷ്‍ലി ബാൺസുമാണ് ബേൺലിയുടെ വിജയഗോളുകൾ നേടിയത്. അറുപത്തിയഞ്ചാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരി കെയ്നാണ് ടോട്ടനത്തിന്‍റെ സ്കോറർ.

60 പോയിന്‍റുള്ള ടോട്ടനം ലീഗിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ജയത്തോടെ ബേൺലി പതിമൂന്നാം സ്ഥാനത്തേക്കുയർന്നു. മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാം ഒന്നിനെതിരെ മൂന്ന് ഗോളിന് ഫുൾഹാമിനെ തോൽപിച്ചു.