ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു ഫൈനലില്‍. ഫൈനലില്‍ കരോലിന മാര്‍ട്ടിനാണ് ഇന്ത്യന്‍ താരത്തിന്‍റെ എതിരാളി.
നാന്‍ജിംഗ്: ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു ഫൈനലില്‍. സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്‍റെ അകാനെ യമാഗൂച്ചിയെ സിന്ധു തോല്‍പിച്ചു. സ്‌കോര്‍ 21-16, 24-22. ഫൈനലില്‍ എട്ടാം റാംങ്കിംഗിലുള്ള കരോലിന മാര്‍ട്ടിനാണ് ഇന്ത്യന്‍ താരത്തിന്‍റെ എതിരാളി. ലോക മൂന്നാം നമ്പര്‍ താരമായ സിന്ധുവിന്‍റെ തുടര്‍ച്ചയായ രണ്ടാം ലോക ഫൈനലാണിത്.
