ആഫ്രിക്കയിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള അന്തിമ പട്ടികയില്‍ അത്ഭുതങ്ങളില്ല. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ തവണ ചാമ്പ്യനായ ഈജിപ്തിന്‍റെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ, ലിവര്‍പൂളില്‍ കളിക്കുന്ന സെനഗല്‍ താരം സാദിയോ മാനെ, ഗാബോണിന്‍റെ ആഴ്‌സണല്‍ താരം പിയറി ഔബമയാങ് എന്നിവര്‍ തമ്മിലാണ് ഇക്കുറിയും വാശിയേറിയ പോരാട്ടം. 

ലിവര്‍പൂളിനായി പുറത്തെടുത്ത പ്രകടനമാണ് സലായെയും മാനെയും അന്തിമപട്ടികയിലെത്തിച്ചത്. ഇരുവര്‍ക്കും റഷ്യന്‍ ലോകകപ്പില്‍ തിളങ്ങാനായിരുന്നില്ല. ഈജിപ്‌തും സെനഗലും ഗ്രൂപ്പ്ഘട്ടം താണ്ടിയില്ല. ഇതേസമയം 2015ലെ ചാമ്പ്യനായ ഔബമയാങിന് ബൊറൂസിയയില്‍ നിന്ന ആഴ്‌സണലേക്കുള്ള ചേക്കേറല്‍ ഗുണമായി. ആഴ്‌സണില്‍ മികവ് കാട്ടാന്‍ താരത്തിനായിയിരുന്നു. 

മിന്നും ഫോമിലുള്ള സലാ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തുമോ എന്ന് അടുത്ത ആഴ്‌ച്ച അറിയാം. കഴിഞ്ഞ തവണ രണ്ടാമതെത്തിയ മാനെ ഇക്കുറി ചാമ്പ്യനാകുമോ എന്നും ഏവരും ഉറ്റുനോക്കുന്നു.