ക്യാപ്റ്റൻ സ്ഥാനം തനിക്ക് സമ്മർദ്ദമുണ്ടാക്കില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിംഗാൻ. ആരാധകരാണ് ബ്ലാസ്റ്റേഴ്സിന്‍റെ കരുത്തെന്നും ജിംഗാൻ പറഞ്ഞു.ദിമിത്താർ ബെർബറ്റോവ്, വെസ് ബ്രൗൺ തുടങ്ങിയ സൂപ്പർ താരങ്ങളുണ്ടെങ്കിലും ഐ എസ് എൽ നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കാൻ കോച്ച് റെനി മ്യൂളൻസ്റ്റീൻ തിരഞ്ഞെടുത്തത് ഇരുപത്തിനാലുകാരനായ സന്ദേശ് ജിംഗാനെയാണ്.
സഹതാരങ്ങളുടെ പൂർണ പിന്തുണ തനിക്കുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ പറഞ്ഞു. ബ്ലാസ്റ്റേഴ്സ് ഗോളി സന്ദീപ് നന്ദിക്കൊപ്പം എല്ലാ സീസണിലും ജിംഗാൻ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. ആദ്യ വർഷം ഐ എസ് എല്ലിലെ ഏറ്റവും മികച്ച യുവതാരമായിരുന്നു ജിംഗാന്‍ . ഇയാൻ ഹ്യൂം തിരിച്ചെത്തിയത് ടീമിനും ആരാധകർക്കും അവേശം പകരുമെന്ന് ജിംഗാൻ വിലയിരുത്തുന്നു. സ്റ്റീവ് കോപ്പൽ പരിശീലിപ്പിക്കുന്ന ജംഷെഡ്പൂർ എഫ് സിക്കെതിരെയാണ് വെള്ളിയാഴ്ചയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്തപോരാട്ടം.
