ഇന്ത്യയ്ക്ക് നൂറ് മത്സരങ്ങള്‍ കളിക്കുകയെന്നത് എന്നാല്‍ നിസാരമായ കാര്യമല്ല ഇനിയുമൊരു നൂറ് മത്സരങ്ങള്‍ കളിക്കാനുള്ള കരുത്ത് ഛേത്രിക്കുണ്ടെന്ന് എനിക്കറിയാം.
കരിയറിലെ നൂറാം മത്സരത്തില് ഇന്ത്യയ്ക്ക് അഭിമാനകരമായ ജയം സമ്മാനിച്ച സുനില് ഛേത്രിക്ക് അഭിനന്ദന പ്രവാഹം. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്ഡുല്ക്കര്, യുവാരാജ് സിംഗ്, മുഹമ്മദ് കൈഫ്, മലയാളി ഫുട്ബോള് താരം സി.കെ.വിനീത്, കേന്ദ്രമന്ത്രി രാജ്യവര്ധന്സിങ് റത്തോര് തുടങ്ങിയ പ്രമുഖര് സമൂഹമാധ്യമങ്ങളിലൂടെ ഛേത്രിക്ക് അഭിനന്ദനങ്ങളുമായെത്തി.
ഇന്ത്യയ്ക്ക് നൂറ് മത്സരങ്ങള് കളിക്കുകയെന്നത് എന്നാല് നിസാരമായ കാര്യമല്ല ഇനിയുമൊരു നൂറ് മത്സരങ്ങള് കളിക്കാനുള്ള കരുത്ത് ഛേത്രിക്കുണ്ടെന്ന് എനിക്കറിയാം.. ഇന്ത്യന് ക്യാപ്റ്റന് എല്ലാ ആശംസകളും നേരുന്നു... സി.കെ.വിനീത് ട്വിറ്ററില് കുറിച്ചു. ഛേത്രിയുടേത് മഹത്തായ നേട്ടമാണെന്നും, മികച്ച വിജയം നേടിയ ടീമിനെ അഭിനന്ദിക്കുന്നതായും സച്ചിനും ട്വിറ്ററിലൂടെ പറഞ്ഞു.
