ദില്ലി: കേന്ദ്ര കായിക മാര്‍ഗരേഖയില്‍ രണ്ടാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും. ദേശീയ കായിക ഫെഡറേഷന്‍ ഭാരവാഹികളെ ഒന്നില്‍ കൂടുതല്‍ തവണ പദവിയില്‍ തുടരാന്‍ അനുവദിക്കാതിരിക്കുക, അംഗങ്ങളുടെ ഭരണകലാവധി നിശ്ചയിക്കുക, ഫെഡറേഷനുകളില്‍ എത്തിക്‌സ് കമ്മിറ്റിയെ നിയമിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കരട് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം. മാതൃക നിയമത്തെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര കായികവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ യോഗം ചേര്‍ന്നു.