സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് സെഞ്ച്വറി. 151 പന്തിലാണ് കോലി തന്റെ 21-ാം സെഞ്ച്വറി കണ്ടെത്തിയത്.
ഒന്നാം ഇന്നിംഗ്‌സില്‍ 335 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ 232 ന് 6 എന്ന നിലയിലാണ്. 22 റണ്‍സുമായി അശ്വിനാണ് കോലിക്കൊപ്പം ക്രീസിലുള്ളത്. എതിരാളികളേക്കാള്‍ 103 റണ്‍സ് പിറകിലാണ് ഇന്ത്യയിപ്പോള്‍.
