തന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന അലിസ്റ്റര്‍ കുക്കിന് സെഞ്ചുറി. ഓവല്‍ ടെസ്റ്റില്‍ ബാറ്റിങ് തുടരുന്ന ഇംഗ്ലീഷ് താരം കുക്ക് 103 റണ്‍സെടുത്തിട്ടുണ്ട്. പരമ്പരയിലൂടെ നീളം മോശം ഫോമിലായിരുന്ന കുക്ക് ഓവല്‍ ടെസ്റ്റിന് മുന്‍പാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതിന് ശേഷം കുക്ക് തകര്‍പ്പന്‍ ഫോമിലേക്ക് തിരിച്ചെത്തി.
ലണ്ടന്‍: തന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന അലിസ്റ്റര്‍ കുക്കിന് സെഞ്ചുറി. ഓവല്‍ ടെസ്റ്റില്‍ ബാറ്റിങ് തുടരുന്ന ഇംഗ്ലീഷ് താരം കുക്ക് ലഞ്ചിന് പിരിയുമ്പോള്‍ 103 റണ്‍സെടുത്തിട്ടുണ്ട്. പരമ്പരയിലൂടെ നീളം മോശം ഫോമിലായിരുന്ന കുക്ക് ഓവല്‍ ടെസ്റ്റിന് മുന്‍പാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതിന് ശേഷം കുക്ക് തകര്‍പ്പന്‍ ഫോമിലേക്ക് തിരിച്ചെത്തി.
അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും കുക്ക് മികച്ച പ്രകടനം നടത്തിയിരുന്നു. 71 റണ്‍സാണ് ലോകം കണ്ട മികച്ച ഇടങ്കയ്യന്‍ ടെസ്റ്റ് ഓപ്പണര്‍ കണ്ടെത്തിയത്. രണ്ട് ഇന്നിങ്‌സില്‍ എട്ട് ഫോറ് ഉള്‍പ്പെടെയാണ് കുക്ക് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അവസാന ടെസ്റ്റ് കാണാന്‍ കുക്കിന്റെ കുടുംബവും കെന്നിങ്ടണ്‍ ഓവലിലെത്തിയിരുന്നു.
ആദ്യ സെഷന്‍ പൂര്‍ത്തിയാവുമ്പോള്‍ ഇംഗ്ലണ്ട് രണ്ട്് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തിട്ടുണ്ട്. കുക്കിനൊപ്പം 92 റണ്‍സ് നേടിയ ജോ റൂട്ടാണ് ക്രീസില്‍. കീറ്റണ്‍ ജെന്നിങ്‌സ് (10), മൊയീന്‍ അലി (20) എന്നിവരാണ് പുറത്തായത്. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
