റയല്‍ മഡ്രിഡ്- ബയേണ്‍ മ്യൂണിക്ക് ലിവര്‍പൂള്‍- റോമ

യുവേഫാ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ലൈനപ്പായി. റയല്‍ മഡ്രിഡ് ബയേണ്‍ മ്യൂണിക്കിനെയും ലിവര്‍പൂള്‍ റോമയെയുമാണ് നേരിടുക. ഏപ്രില്‍ 24, 25 തിയ്യതികളിലായി ആദ്യ പാദവും മെയ് ഒന്നിനും രണ്ടിനും രണ്ടാം പാദവും നടക്കും. 

റയല്‍ യുവന്‍റസിനെയും ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെയും തോല്‍പിച്ചാണ് സെമിയിലെത്തിയത്. അതേസമയം രണ്ടാം പാദമത്സരത്തില്‍ ബാഴ്‌സലോണയെ അട്ടിമറിച്ചാണ് റോമയുടെ യോഗ്യത. സെവിയ്യയെയാണ് ബയേണ്‍ മ്യൂണിക്ക് ക്വാര്‍ട്ടറില്‍ പിന്നിലാക്കിയത്.

Scroll to load tweet…