കലാശപ്പോരിനായി റയലും ലിവര്‍പൂളും കീവില്‍
കീവ്: യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ പുതിയ രാജാക്കൻമാര് ആരെന്ന് നാളെ അറിയാം. യുവേഫ ചാമ്പ്യന്സ് ലീഗ് ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് നാളെ ലിവർപൂളിനെ നേരിടും. കലാശപ്പോരിനായി ഇരുടീമും ഉക്രൈയ്ൻ തലസ്ഥാനമായ കീവിലെത്തി.
നാളെ രാത്രി 12.15ന് ഒളിംപിക് സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക. റയൽ ഹാട്രിക് നേട്ടത്തിനൊപ്പം പതിമൂന്നാം കിരീടം ലക്ഷ്യമിടുമ്പോൾ, ആറാം കിരീടമാണ് ലിവർപൂളിന്റെ ലക്ഷ്യം. ക്രിസ്റ്റ്യാനോ റൊണാൾഡോയും മുഹമ്മദ് സലായും തമ്മിലുള്ള നേർക്കുനേർ പോരാട്ടം കൂടിയായിരിക്കും ചാമ്പ്യൻസ് ലീഗ് ഫൈനൽ.
