ചാമ്പ്യന്‍സ് ലീഗ്: റയലിന് യുവന്റസ് എതിരാളികള്‍; സിറ്റിയ്ക്ക് ലിവര്‍പൂള്‍

First Published 16, Mar 2018, 6:23 PM IST
Champions League Real Madrid draw Juventus City vs with Liverpool
Highlights

സ്പാനിഷ് ലീഗില്‍ കിരീടം ലക്ഷ്യമിട്ട് കുതിക്കുന്ന ബാഴ്സലോണയ്ക്ക് എസ്എസ് റോമയാണ് എതിരാളികള്‍ എന്നത് ആശ്വാസമാണ്.

ലണ്ടന്‍: ലിവര്‍പൂള്‍ ആരാധകരുടെ പ്രാര്‍ഥന വെറുതെയായി. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ലിവര്‍പൂളിന്റെ എതിരാളികളായെത്തുന്നത് പ്രീമിയര്‍ ലീഗില്‍ കിരീടത്തോട് അടുക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി തന്നെ. നേരത്തെ നടന്ന ഒരു ഓണ്‍ലൈന്‍ സര്‍വെയില്‍ സിറ്റിയെ എതിരാളികളായി കിട്ടരുതെന്നായിരുന്നു ലിവര്‍പൂള്‍ ആരാധകരില്‍ ഭൂരിഭാഗംപേരും അഭിപ്രായപ്പെട്ടത്.

നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് യുവന്റസ് ആണ് ക്വാര്‍ട്ടറിലെ എതിരാളികള്‍. ഇതോടെ കഴിഞ്ഞവര്‍ഷത്തെ ഫൈനലിന്റെ തനിയാവര്‍ത്തനത്തിനാകും ഇത്തവണ ക്വാര്‍ട്ടറില്‍ തന്നെ അരങ്ങൊരുങ്ങുക.

സ്പാനിഷ് ലീഗില്‍ കിരീടം ലക്ഷ്യമിട്ട് കുതിക്കുന്ന ബാഴ്സലോണയ്ക്ക് എസ്എസ് റോമയാണ് എതിരാളികള്‍ എന്നത് ആശ്വാസമാണ്. മാഞ്ചസ്റ്ററിനെ അട്ടിമറിച്ചെത്തിയ സെവിയ്യയ്ക്ക് ബയേണ്‍ മ്യൂണിക്ക് ആണ് ക്വാര്‍ട്ടറിലെ എതിരാളികള്‍.

ഏപ്രില്‍ നാലിനാണ് ബാഴ്സ-റോമ, സിറ്റി-ലിവര്‍പൂള്‍ ക്വാര്‍ട്ടര്‍ ആദ്യപാദം. രണ്ടാം പാദം ഏപ്രില്‍ 10ന് നടക്കും. ഏപ്രില്‍ മൂന്നിന് സെവിയ്യ-ബയേണ്‍ ആദ്യപാദവും 11ന് രണ്ടാം പാദ ക്വാര്‍ട്ടറും നടക്കും. യുവന്റസ്-റയല്‍ ക്വാര്‍ട്ടര്‍ ഏപ്രില്‍ മൂന്നിനും രണ്ടാംപാദ ക്വാര്‍ട്ടര്‍ 11നും നടക്കും.

loader