ലിവര്‍പൂളിനും ചെല്‍സിക്കും ജയം; ഇന്ന് ടോട്ടനം- മാഞ്ചസ്റ്റര്‍ പോരാട്ടം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 13, Jan 2019, 11:45 AM IST
Chelsea and Livepool won in EPL
Highlights

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ജയം. മുന്‍ ചാംപ്യന്മാരായ ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ന്യൂകാസിലിനെ തോല്‍പ്പിച്ചു. ഒന്‍പതാം മിനിറ്റില്‍ പെഡ്രോയുടെ ഗോളിലൂടെ ചെല്‍സി മുന്നിലെത്തി. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് ക്ലാര്‍ക്ക് ന്യൂ കാസിലിനെ ഒപ്പമെത്തിച്ചു.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ജയം. മുന്‍ ചാംപ്യന്മാരായ ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ന്യൂകാസിലിനെ തോല്‍പ്പിച്ചു. ഒന്‍പതാം മിനിറ്റില്‍ പെഡ്രോയുടെ ഗോളിലൂടെ ചെല്‍സി മുന്നിലെത്തി. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് ക്ലാര്‍ക്ക് ന്യൂ കാസിലിനെ ഒപ്പമെത്തിച്ചു. അന്‍പത്തിയേഴാം മിനിറ്റില്‍ വില്യനാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. 47 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ് ചെല്‍സി. 

ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രൈറ്റണെ തോല്‍പിച്ചു. രണ്ടാം പകുതിയില്‍ മുഹമ്മദ് സലാ നേടിയ ഗോളിനാണ് ലിവര്‍പൂളിന്റെ ജയം. 57 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍. എന്നാല്‍ ആഴ്‌സനലിന് തോല്‍വി പിണഞ്ഞു. വെസ്റ്റ് ഹാം ഏകപക്ഷീയമായ ഒരുഗോളിന് ആഴ്‌സണലിനെ വീഴ്ത്തി. നാല്‍പ്പത്തിയെട്ടാം മിനിറ്റില്‍ ഡെക്ലാന്‍ റൈസാണ് നിര്‍ണായക ഗോള്‍ നേടിയത്. 

ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനത്തെ നേരിടും. രാത്രി പത്തിന് ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. താല്‍ക്കാലിക കോച്ച് ഒലേ സോള്‍ഷെയര്‍ ചുമതല ഏറ്റെടുത്തതിന് ശേഷം യുണൈറ്റഡ് നേരിടുന്ന ശക്തരായ എതിരാളികളാണ് ടോട്ടനം.

loader