ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. ന്യൂ കാസില്‍ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് നീലപ്പട തോല്‍പ്പിച്ചത്. ഒരു ഗോള്‍ വഴങ്ങിയ ശേഷമാണ് ചെല്‍സി മൂന്നു ഗോള്‍ തിരിച്ചടിച്ച് ജയം ഗംഭീരമാക്കിയത്. ബെല്‍ജിയന്‍ താരം ഏഡന്‍ ഹസാര്‍ഡിന്റെ ഇരട്ട ഗോളുകളാണ് ചെല്‍സിക്ക് മികച്ച വിജയം സമ്മാനിച്ചത്. 21, 74 മിനുട്ടുകളിലായിരുന്നു ഹസാര്‍ഡിന്റെ ഗോള്‍. ആല്‍വരോ മൊറാട്ടയാണ് ചെല്‍സിയുടെ മറ്റൊരു ഗോള്‍ നേടിയത്. ഡ്വൈറ്റ് ഗെയിലിന്റെ ഗോളില്‍ ന്യൂ കാസില്‍ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. മല്‍സരത്തില്‍ ഉടനീളം സമ്പൂര്‍ണ ആധിപത്യമാണ് ചെല്‍സി പുലര്‍ത്തിയത്. ഈ ജയത്തോടെ 15 കളികളില്‍നിന്ന് 32 പോയിന്റുമായി ചെല്‍സി മൂന്നാം സ്ഥാനത്താണ്. 15 പോയിന്റുള്ള ന്യൂ കാസില്‍ പന്ത്രണ്ടാം സ്ഥാനത്താണ്. 14 കളികളില്‍ 40 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത് ഏറെ മുന്നിലാണ്. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 14 കളികളില്‍നിന്ന് 32 പോയിന്റാണുള്ളത്.
ഹസാര്‍ഡിന്റെ ഇരട്ടഗോളില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!
Latest Videos
