നാലാം മിനിറ്റില്‍ സെസ്‌ക് ഫാബ്രിഗാസാണ് നിര്‍ണായക ഗോള്‍ നേടിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സിക്ക് ജയം. ചെല്‍സി ഒറ്റഗോളിന് സ്വാന്‍സീ സിറ്റിയെ തോല്‍പിച്ചു. നാലാം മിനിറ്റില്‍ സെസ്‌ക് ഫാബ്രിഗാസാണ് നിര്‍ണായക ഗോള്‍ നേടിയത്. എഡന്‍ ഹസാര്‍ഡിന്റെ പാസില്‍ നിന്നായിരുന്നു ഫാബ്രിഗാസിന്റെ ഗോള്‍. 

മറ്റു മത്സരങ്ങളില്‍ സതാംപ്ടണ്‍ 2 - 1 ന് ബോണ്‍മൗത്തിനെയും എവര്‍ട്ടന്‍ 2 - 0ന് ഹഡേഴ്‌സ് ഫീല്‍ഡിനെയും ക്രിസ്റ്റല്‍ പാലസ് 5 - 0 ന് ലെസ്റ്റര്‍ സിറ്റിയെയും തോല്‍പിച്ചു. ലിവര്‍പൂളും സ്റ്റോക്ക് സിറ്റിയുംഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.