എഫ്എ കപ്പ്: ചെല്‍സിക്ക് കിരീടം, മാഞ്ചസ്റ്ററിനെ പരാജയപ്പെടുത്തി

എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെ തോല്‍പിച്ച് ചെല്‍സിക്ക് കിരീടം. 22-ാം മിനുറ്റില്‍ വലകുലുക്കിയ ഈഡന്‍ ഹസാര്‍ഡിന്റെ പെനാള്‍ട്ടി ആണ് ചെല്‍സിക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം സമ്മാനിച്ചത്. ചെല്‍സിയുടെ എട്ടാം എഫ്‌എ കപ്പ് കിരീടമാണിത്. സെമിയില്‍ ചെല്‍സി സതാംപ്ടനെയും യുണൈറ്റഡ് ടോട്ടനം ഹോട്‌സ്പര്‍സിനേയും കീഴടക്കിയാണ് കലാശപ്പോരാട്ടത്തിനെത്തിയത്.