അമ്പാടി റായുഡുവിന്റെ സെഞ്ചുറിയുടെ കരുത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം.

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയം. അമ്പാടി റായുഡുവിന്റെ സെഞ്ചുറിയുടെ കരുത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ ഒരോവര്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

62 പന്തില്‍ 100 റണ്‍സുമായി റായുഡു പുറത്താവാതെ നിന്നു. ഏഴ് വീതും ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു റായുഡുവിന്റെ ഇന്നിങ്‌സ്. 57 റണ്‍സ് നേടിയ ഷെയ്ന്‍ വാട്‌സണ്‍ റണ്ണൗട്ടായി. റെയ്‌ന രണ്ട് റണ്‍സെടുത്തപ്പോള്‍ 14 പന്തില്‍ 20 റണ്‍സുമായി ധോണി പുറത്താവാതെ നിന്നു. സന്ദീപ് ശര്‍മ ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 179 റണ്‍സ് നേടിയത്. അലക്‌സ് ഹെയ്ല്‍സ് (ഒമ്പത് പന്തില്‍ രണ്ട്) തുടക്കത്തില്‍ പുറത്തായെങ്കിലും ശിഖര്‍ ധവാന്‍ (49 പന്തില്‍ 79), കെയ്ന്‍ വില്യംസണ്‍ (39 പന്തില്‍ 51)ഹൈദരാബാദിനെ മുന്നോട്ട് നയിച്ചു. മൂന്ന് സിക്‌സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വില്യംസണിന്റെ ഇന്നിങ്‌സ്. സീസണില്‍ കിവീസ് ക്യാപ്റ്റന്റെ ഏഴാം അര്‍ധ സെഞ്ച്വറിയാണിത്. 

എന്നാല്‍ അടുത്തടുത്ത ഇരുവരും പുറത്തായത് ഹൈദരാബാദിന്റെ ഒഴുക്കിനെ ബാധിച്ചു. പിന്നീട് ദീപക് ഹൂഡ (11 പന്തില്‍ 21)യും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മനീഷ് പാണ്ഡെ (5) നിരാശപ്പെടുത്തി. ചെന്നൈയ്ക്ക് വേണ്ടി ഷാര്‍ദുല്‍ ഠാകൂര്‍ രണ്ട് വിക്കറ്റ് നേടി. ദീപക് ചാഹര്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. തോറ്റെങ്കിലും ഹൈദരാബാദ് 12 മത്സരങ്ങളില്‍ 18 പോയിന്റുമായി ഒന്നാമത് നില്‍ക്കുന്നു. ഇത്രയും മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി ചെന്നൈ രണ്ടാമതുണ്ട്.