43 റണ്‍സ് നേടിയ കാര്‍ലോസ് ബ്രാത്‌വെയ്റ്റാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.
മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗ് ആദ്യ ക്വാളിഫയറില് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര് കിങ്സിന് 140 റണ്സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 139 റണ്സ് നേടിയത്.
43 റണ്സ് നേടിയ കാര്ലോസ് ബ്രാത്വെയ്റ്റാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്. ചെന്നൈയുടെ പേസ് ആക്രമണത്തിന് മുന്നില് ഹൈദരാബാദിന്റെ മുന്നിര പാടേ തകര്ന്നു. മത്സരത്തിലെ ആദ്യ പന്തില് തന്നെ ശിഖര് ധവാനെ (0) ദീപക് ചാഹര് മടക്കിയയച്ചു. പിന്നാലെ വിക്കറ്റ് കീപ്പര് ശ്രീവല്സവ് ഗോസ്വാമി (9 പന്തില് 12) ലുങ്കി എന്ഗിഡിക്ക് വിക്കറ്റ് നല്കി മടങ്ങി.
ടീം സ്കോര് 36ല് നില്ക്കെ 24 റണ്സെടുത്ത കെയ്ന് വില്യംസണ് ഷാര്ദുല് ഠാകൂറിന്റെ പന്തില് ധോണിക്ക് ക്യാച്ച് നല്കി. എട്ട് റണ്സ് മാത്രമെടുത്ത മനീഷ് പാണ്ഡയെ രവീന്ദ്ര ജഡേജ സ്വന്തം പന്തില് പിടിച്ച് പുറത്താക്കി. ഷാക്കിബ് അല് ഹസന് (12), യൂസഫ് പഠാന് (24) എന്നിവര്ക്കും അധികനേരം പിടിച്ചു നില്ക്കാന് സാധിച്ചില്ല. ചെന്നൈയ്ക്ക് വേണ്ടി ബ്രാവോ, ഠാകൂര് എന്നിവര് രണ്ട് വിക്കറ്റ് വീഴ്ത്തി. ചാഹര്, എന്ഗിഡി, ജഡേജ എന്നിവര് ഓരോ വിക്കറ്റ് വീഴ്ത്തി.
