ഐപിഎല്ലിലേക്ക് ധോണിയും പിള്ളേരും തിരിച്ച് വരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവരുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്ത സമ്മറില്‍ ഞങ്ങളുമുണ്ടാകുമെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്വിറ്ററിലൂടെ അറിയിച്ചത്.
രാജസ്ഥാന്‍ റോയല്‍സും അടുത്ത തവണ ഐപിഎല്ലിലേക്ക് തിരിച്ചെത്തും. രാജസ്ഥാന്‍ റോയല്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും സുപ്രീം കോടതി നിയോഗിച്ച ലോഥ കമ്മിറ്റി ഐപിഎല്ലില്‍ രണ്ട് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ചെന്നൈയുടെ മടങ്ങിവരവ്. 5
