പൂനെ: നാട്ടങ്കത്തില്‍ പൂനെ സിറ്റി ചെന്നെയിന്‍ എഫ്‌സിയോട് ഏകപക്ഷീയമായി പരാജയപ്പെട്ടു. പൂനെ ശിവ ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന നാലാം റൗണ്ട് മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് പുനെ സിറ്റി ചെന്നെിയിനോട് തോറ്റത്. ഗോള്‍ വരള്‍ച്ച നേരിട്ട കളിയില്‍ 81 ാം മിനിറ്റിലാണ് ഗാവിലന്‍ ചെന്നെയിന് വേണ്ടി ഗോള്‍ നേടിയത്. 

തുടക്കം മുതൽ മർസെലിഞ്ഞോയും സംഘവും ചെന്നൈ ഗോൾ മുഖം ആക്രമിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഒടുവില്‍ ചെന്നൈക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്കാണ് നിന്നാണ് ഗോള്‍ പിറന്നത്. സമനില ഗോളിനായി പൂനെ പരിശ്രമിച്ചെങ്കിലും ചെന്നൈയിൻ പ്രതിരോധം വഴിമുടക്കി.

തുടര്‍ച്ചയായ മൂന്നാം ജയം നോക്കിയായിരുന്നു പൂനെ സിറ്റി കളത്തിലിറങ്ങിയത്. എന്നാല്‍ ചെന്നെയിന്‍ എഫ്‌സിയുടെ മുന്നില്‍ നിഷ്പ്രഭമായ നിലയിലായിരുന്നു പൂനെ സിറ്റി. ഹോം ഗൗണ്ടിന്റെ പിന്തുണ മുതലാക്കാന്‍ പൂനെ സിറ്റിക്ക് കഴിഞ്ഞില്ല. നോര്‍ത്ത് ഈസ്റ്റിനെ തോല്‍പിച്ച കരുത്തുമായെത്തിയ ചെന്നെയിന് ഇതോടെ രണ്ട് വിജയമായി. 
Scroll to load tweet…