ബംഗലൂരു: ഐപിഎല്‍ താരലേലത്തിന്റെ ആദ്യ റൗണ്ടുകളില്‍ ആരും വിളിക്കാതിരുന്ന ക്രിസ് ഗെയിലിനെ ഒടുവില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ടീമിലെടുത്തു. അടിസ്ഥാനവിലയായ രണ്ടു കോടി രൂപയ്ക്കാണ് അവസാന റൗണ്ട് ലേലത്തില്‍ ഗെയിലിനെ പഞ്ചാബ് ടീമിലെടുത്തത്. ഐപിഎല്‍ താരലേലത്തിന്റെ ആദ്യ ദിനവും ഗെയിലിനെ ആരും വാങ്ങിയിരുന്നില്ല. ആരോണ്‍ ഫിഞ്ചിനൊപ്പം ഗെയില്‍ പഞ്ചാബിന്റെ ഓപ്പണറാകുമെന്നാണ് കരുതുന്നത്.
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും കരീബിയന്‍ പ്രീമിയര്‍ ലിഗിലും വെടിക്കെട്ട് പ്രകടനം ആവര്‍ത്തിച്ച ഗെയില്‍ അടുത്തിടെ വിന്‍ഡീസ് ഏകദിന ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ കളി തുടങ്ങിയ ഗെയില്‍ പിന്നീട് ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിലേക്ക് മാറി. ഇതിനുശേഷമാണ് ഗെയില്‍ ഐപിഎല്ലിലെ വെടിക്കെട്ട് വീരനായത്.
