ധാക്ക: ഒരു ഓവറില്‍ ആറ് സിക്‌സ് ആടിച്ച് ഇന്ത്യന്‍ താരം യുവരാജ് സിംഗ് റെക്കോര്‍ഡിട്ടിട്ടുണ്ട്. എന്നാല്‍ ട്വന്‍റി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് എന്ന റെക്കോര്‍ഡ് നേട്ടം മറ്റൊരു താരത്തിനാണ്. മറ്റാര്‍ക്കുമല്ല, വിന്റീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന്.
800 സിക്‌സടിക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡാണ് ധാക്കയില്‍ നടന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഗെയില്‍ സ്വന്തം പേരില്‍ കുറിച്ചത്. 51 പന്തില്‍നിന്ന് പുറത്താകാതെ 121 റണ്‍സടിക്കുന്നതിനിടയില്‍ ഗെയില്‍ അടിച്ചുകൂട്ടിയത് 14 സിക്‌സുകള്‍.
ഈ റെക്കോര്‍ഡ് തകര്‍ക്കുക അത്ര എളുപ്പമാകില്ല, മറ്റ് താരങ്ങള്‍ക്ക്. രണ്ടാം സ്ഥാനത്തുള്ള കിറോണ്‍ പൊള്ളാര്‍ഡാകട്ടെ 294 സിക്‌സിന് പിറകിലാണ്. 506 സിക്‌സ് ആണ് പൊള്ളാര്‍ഡിന്റെ നേട്ടം. ബിപിഎല്ലില്‍ രംഗ്പൂര്‍ റൈഡേഴ്‌സിനായാണ് ഗെയില്‍ കളിക്കുന്നത്. ഖുല്‍ന ടൈറ്റല്‍സിനെതിരെയാണ് താരത്തിന്റെ മിന്നും പ്രകടനം.
