ആന്‍റിഗ: വെടിക്കെട്ട് ബാറ്റ്സമാന്‍ ക്രിസ് ഗെയ്ൽ വിന്‍ഡീസ് ടീമിൽ തിരിച്ചെത്തി. ഇന്ത്യക്കെതിരായ ഏക ട്വന്‍റി 20ക്കുള്ള വിന്‍ഡീസ് ടീമിലാണ് ഗെയ്‍ലിനെ ഉള്‍പ്പെടുത്തിയത്. അടുത്ത ഞായറാഴ്ച കിംഗ്സ്റ്റണിലാണ് മത്സരം .2016ല്‍ ഇന്ത്യയിൽ നടന്ന ലോക ട്വന്‍റി 20യിൽ ചാംപ്യന്മാരായ വിന്‍ഡീസ് ടീമിലാണ് ഗെയ്ൽ അവസാനം കളിച്ചത്. ട്വന്‍റി 20ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വിന്‍ഡീസ് ബാറ്റ്സ്മാന്‍ ഗെയ്ൽ ആണ്.