ദില്ലി: വെസ്റ്റ് ഇന്‍ഡീസിന്‍റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്‍‍ലിന്‍റെ ആത്മകഥ പുറത്തിറങ്ങി. സിക്സ് മെഷീന്‍ എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. ദില്ലിയിൽ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗും, ബിസിസിഐ പ്രസിഡന്‍റ് അനുരാഗ് താക്കൂറും ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. തന്‍റെ പുസ്തകം എല്ലാവര്‍ക്കും പ്രചോദനമാകുമെന്ന് ഗെയ്ൽ പറഞ്ഞു.