എന്തൊരു ക്യാച്ചാണ് പഹയാ! ക്രിസ് ഗെയിലിന്‍റെ മാസ്മരിക പ്രകടനം


ബാറ്റില്‍ അത്ഭുതം തീര്‍ക്കുന്ന താരമാണ് ക്രിസ് ഗെയില്‍. അദ്ദേഹത്തിന്‍ ബാറ്റില്‍ നിന്നും തുടങ്ങുന്ന വെടിയുണ്ട കണക്കുള്ള സിക്സറുകള്‍ ഏറെ ആസ്വദിച്ചതാണ് ക്രിക്കറ്റ് ലോകം. ബാറ്റില്‍ വിസ്മയം തീര്‍ക്കുന്ന താരത്തിന്‍റെ ഫീല്‍ഡിങ്ങിലെ മാസ്മരിക പ്രകടനം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം. 

കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ടി20 സീരീസിന്‍റെ ഭാഗമായി നടന്ന മത്സരത്തിലാണ് ഗെയിലിന്‍റെ തകര്‍പ്പന്‍ ഫീല്‍ഡിങ്. സ്ലിപ്പ് പൊസിഷനില്‍ ഫീല്‍ഡ് ചെയ്ത ഗെയില്‍ ഇടതുകയ്യില്‍ തട്ടിത്തെറിച്ച പന്ത് വലതു കയ്യില്‍ ഒതുക്കി. വെസ്റ്റ് ഇന്‍റീസ് ബി ടീമിനെതിരെ വാന്‍കോവര്‍ നൈറ്റ്സിന് വേണ്ടിയാണ് ഗെയില്‍ കളിക്കുന്നത്. ഫവാദ് അഹമ്മദിന്‍റെ പന്തിലായിരുന്ന ഹോഡ്ജിനെ പുറത്താക്കിയ ഗെയിലെ ക്യാച്ച്. 

Scroll to load tweet…