ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റൊണാള്‍ഡോ കളിച്ചേക്കും

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡിനായി സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുമെന്ന് സൂചന. പരിക്ക് ഭേദമായി പരിശീലനത്തില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങള്‍ ക്രിസ്റ്റ്യാനോ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇതോടെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റൊണാള്‍ഡോ കളിക്കാനുള്ള സാധ്യത ശക്തമായി.

ബാഴ്സലോണയ്ക്കെതിരായ എല്‍ ക്ലാസ്സിക്കോയ്ക്കിടെയാണ് റൊണാള്‍ഡോക്ക് പരിക്കേറ്റത്. തുടര്‍ന്ന് പിന്നീട് നടന്ന മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡോ വിട്ടുനിന്നിരുന്നു. ഈ മാസം 26നാണ് ലിവര്‍പൂളിനെതിരായ ചാംപ്യന്‍സ് ലീഗ് ഫൈനല്‍. ലാ ലിഗ കൈവിട്ട റയല്‍ മാഡ്രിഡിന് അഭിമാന പോരാട്ടം കൂടിയാണ് ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍.