അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തില്‍ യുവതാരം വൈഭവ് സൂര്യവംശിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്ത ഇന്ത്യന്‍ ടീമിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനം. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ അടക്കമുള്ളവര്‍ തീരുമാനത്തെ ചോദ്യം ചെയ്തപ്പോള്‍, സീനിയര്‍ താരങ്ങളെ നിലനിര്‍ത്താനാണ് ശ്രമിച്ചതെന്ന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ വിശദീകരിച്ചു.

ബെല്‍ഫാസ്റ്റ്: അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തില്‍ യുവതാരം വൈഭവ് സൂര്യവംശിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്ത തീരുമാനത്തില്‍ സോഷ്യല്‍ മീഡിയ വിമര്‍ശനം. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ശ്രദ്ധേയനായ 15-കാരന്‍ വൈഭവ് അരങ്ങേറ്റം കുറിക്കുമെന്ന ആരാധകരുടെ വലിയ പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടോസ് വേളയില്‍ ക്യാപ്റ്റന്‍ ശ്രേയസ് വൈഭവിനെ കളിപ്പിക്കാത്തതിനെ കുറിച്ച് പറഞ്ഞതിങ്ങനെ... ''അവന്‍ ഒരു മികച്ച കളിക്കാരനാണ്, സംശയമില്ല. എന്നാല്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ കഴിഞ്ഞ കുറച്ചു പരമ്പരകളിലായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതിനാല്‍ ആ താരങ്ങളെത്തന്നെ ഞങ്ങള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചു. വൈഭവിന് തീര്‍ച്ചയായും അവസരം ലഭിക്കും, എന്നാല്‍ സമയം അതിന് അനുകൂലമാകേണ്ടതുണ്ട്. നിലവില്‍ മൂന്ന് പേസര്‍മാരും ഒരു ഓള്‍റൗണ്ടറും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്ന സന്തുലിതമായ ടീമിനെയാണ് ഞങ്ങള്‍ ഇറക്കുന്നത്.'' അയ്യര്‍ വ്യക്തമാക്കി.

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. 'ലോകത്തിലെ തന്നെ നിലവിലെ ഏറ്റവും മികച്ച ടി20 കളിക്കാരനായ വൈഭവ് സൂര്യവംശിയെ ഇന്ത്യ എന്തുകൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്നത് വിശ്വസിക്കാനാവുന്നില്ല.' എന്ന് വോണ്‍ എക്സില്‍ കുറിച്ചു. ടി20 ലോകകപ്പ് നിലനിര്‍ത്തിയ ടീമിന്റെ മികവില്‍ തുടര്‍ച്ച നിലനിര്‍ത്താനാണ് ടീം മാനേജ്‌മെന്റ് മുന്‍ഗണന നല്‍കുന്നതെന്നും ശ്രേയസ് കൂട്ടിചേര്‍ത്തു. തീരുമാനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കടുത്ത രോഷമാണ് ഉയരുന്നത്. 'വൈഭവിനെ കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തിയ തീരുമാനമാണിത്. കഴിവുള്ളവരെ തഴഞ്ഞ് സീനിയര്‍ താരങ്ങളെ മാത്രം പിന്തുണയ്ക്കുന്നത് ശരിയല്ല.' എന്ന തരത്തില്‍ മത്സരം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങള്‍ വരെ ഉയര്‍ന്നു. ചില പ്രതികരണങ്ങള്‍...

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. 'പ്രാദേശിക ലീഗുകളിലെ പ്രകടനം മാത്രം നോക്കി ഇന്ത്യയില്‍ താരങ്ങളെ തിരഞ്ഞെടുക്കാറില്ല. വര്‍ഷങ്ങളോളം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കാണ് ഇവിടെ മുന്‍ഗണന.' എന്നായിരുന്നു വോണിന്റെ പോസ്റ്റിന് ഒരു ആരാധകന്‍ നല്‍കിയ മറുപടി.

YouTube video player