ലണ്ടന്‍: എഫ്എ കപ്പ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി. മൂന്നാം റൗണ്ടിലെ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് വെസ്റ്റ്ഹാം യുണൈറ്റഡിനെ സിറ്റി തോല്‍പിച്ചത്. യായ ടുറെ, സില്‍വ, സെര്‍ജിയോ അഗ്യൂറോ, ജോണ്‍ സ്‌റ്റോണ്‍സ് എന്നിവരാണ് സിറ്റിക്കായി ഗോളുകള്‍ നേടിയത്. ഒരു ഗോള്‍ വെസ്റ്റ് ഹാം താരം നോര്‍ദ്‌വെയ്ദിന്റെ സെല്‍ഫ് ഗോളായിരുന്നു.