കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് നായകന്‍ സന്ദേശ് ജിങ്കാന്‍ മദ്യപാനിയാണെന്ന മുന്‍ കോച്ച് റെനെ മ്യൂലന്‍സ്റ്റീന്റെ ആരോപണ്തതിന് മറുപടിയുമായി സികെ വിനീത്. കൊച്ചിയില്‍ എഫ്‌സി ഗോവയുമായുള്ള മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിനീത് മുന്‍ കോച്ചിന് മറുപടി പറ‌ഞ്ഞത്.

ജിംഗാന്‍ മദ്യപാനിയാണെന്ന റെനെയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിനീത് പറഞ്ഞു. ഗോവയ്ക്കെതിരെ ഗോള്‍ നേടിയപ്പോള്‍ റിനോ ആന്‍റോയ്ക്കൊപ്പം നടത്തിയ ആഹ്ലാദ പ്രകടനം ജിംഗാനുള്ള പിന്തുണയാണെന്നും വിനീത് വ്യക്തമാക്കി.