മുംബൈ: സഹോദരന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി ഫുട്ബോള്‍ താരം സി കെ വിനീതും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്തിന്റെ സമരത്തിന് സി കെ വിനീത് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ചത്. ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ് സിയെ കേരള ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചശേഷമായിരുന്നു സി കെ വിനീത് ഫേസ്ബുക്ക് പോസ്റ്റിട്ടത്. നീതിക്കുവേണ്ടിയുള്ള ശ്രീജിത്തിന്റെ പോരാട്ടത്തിന് കേരളം ഒപ്പമുണ്ടെന്നും, നീതി ലഭ്യമാകുംവരെ ഒരുമിച്ച് പോരാടാമെന്നും സി കെ വിനീത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ശ്രീജിത്തിനായി സമര്‍പ്പിക്കുന്നതായി പറഞ്ഞുകൊണ്ടാണ് വിനീത് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റ്
