ചെന്നൈ: ഐഎസ്‌എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ്-ചെന്നൈയിന്‍ എഫ്സി മത്സരത്തിന്റെ അവസാന നിമിഷം ചെന്നൈക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ച റഫറിയുടെ വിവാദ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് സി കെ വിനീത്. 'അയാള്‍ക്ക് ഒരു കണ്ണട വാങ്ങിക്കൊടുക്കാന്‍ പറ' എന്നായിരുന്നു മത്സരശേഷം ഗ്രൗണ്ട് വിടുന്ന സമയത്ത് ക്യാമറയില്‍ നോക്കി വിനീത് പറഞ്ഞത്.

പെനല്‍റ്റി ബോക്സില്‍ ക്യാപ്റ്റന്‍ സന്ദേശ് ജിംഗാന്റെ തോളില്‍ തട്ടിയ പന്തിനാണ് റഫറി പെനല്‍റ്റി വിധിച്ചത്. ഒരു ഗോളിന് പിന്നിലായി തോല്‍വി ഉറപ്പിച്ച ബ്ലാസ്റ്റേഴ്സ് ഇഞ്ചുറി ടൈമില്‍ വിനീത് നേടിയ ഗോളിലാണ് സമനില പിടിച്ചത്.

റഫറിയുടേത് തെറ്റായ തീരുമാനമായിരുന്നുവെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് മ്യുലന്‍സ്റ്റീനും പ്രതികരിച്ചിരുന്നു. ജയം പ്രതീക്ഷിച്ചിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് വില്ലനായിട്ടായിരുന്നു റഫറിയുടെ നടപടി എത്തിയത്. പ്രതിരോധത്തിനിടെ ജിങ്കന്റെ കയ്യില്‍ തട്ടിയെന്ന് കാരണത്താല്‍ പെനാല്‍റ്റി വിധിച്ച റഫറിയുടെ തീരുമാനം തെറ്റാണെന്ന് റിപ്ലേകളില്‍ നിന്നും വ്യക്തമായിരുന്നു.