ലോര്‍ഡ്സ് ടെസ്റ്റിലെ വിജയത്തോടെ പരമ്പര തൂത്തുവാരാമെന്ന ഇംഗ്ലണ്ട് സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകുമുളക്കുമ്പോള്‍ ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 5-0ന് തൂത്തുവാരുക എന്നത് ഒരു സ്വപ്നമാണെന്ന് പറഞ്ഞ റൂട്ട് പക്ഷെ രണ്ട് തുടര്‍വിജയങ്ങളില്‍ അഹങ്കരിക്കരുതെന്ന് ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

ലണ്ടന്‍: ലോര്‍ഡ്സ് ടെസ്റ്റിലെ വിജയത്തോടെ പരമ്പര തൂത്തുവാരാമെന്ന ഇംഗ്ലണ്ട് സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകുമുളക്കുമ്പോള്‍ ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 5-0ന് തൂത്തുവാരുക എന്നത് ഒരു സ്വപ്നമാണെന്ന് പറഞ്ഞ റൂട്ട് പക്ഷെ രണ്ട് തുടര്‍വിജയങ്ങളില്‍ അഹങ്കരിക്കരുതെന്ന് ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

മൂന്നാം ടെസ്റ്റിനെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും പരമ്പര തൂത്തുവാരുന്നതിനെക്കുറിച്ച് ചിന്തിച്ച് അനാവശ്യ സമ്മര്‍ദ്ദത്തിന് അടിപ്പെടാനില്ലെന്നും റൂട്ട് പറഞ്ഞു. ലോകത്തിലെ ഒന്നാം നമ്പര്‍ ടീമിനോടാണ് ഞങ്ങള്‍ കളിക്കുന്നത്. പ്രതിഭാധനരായ ഒരുപാട് താരങ്ങളുള്ള ഒരു ടീമിനെതിരെ. അതുകൊണ്ടുതന്നെ ഓരോ മത്സരവും ഞങ്ങള്‍ക്ക് മെച്ചപ്പെടാനുള്ള പുതിയ പാഠങ്ങളാണ്.

പരമ്പരയില്‍ 2-0ന് മുന്നിലെത്തിയെന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ നോട്ടിംഗ്ഹാമില്‍ വിജയിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. യാഥാര്‍ത്ഥ്യബോധത്തോടെ മാത്രമെ ഇപ്പോള്‍ ചിന്തിക്കാനാവൂ. നോട്ടിംഗ്ഹാമിലും ലഭിക്കുന്ന അവസരങ്ങള്‍ മുതലെടുത്ത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമിക്കുക. ബെന്‍ സ്റ്റോക്സ് തിരിച്ചെത്തുമ്പോള്‍ ക്രിസ് വോക്സ് തുടരുമോ എന്ന ചോദ്യത്തിന് അത് സുഖമുള്ള തലവേദനയാമെന്ന് റൂട്ട് പറഞ്ഞു.