കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് വെങ്കലം

First Published 6, Apr 2018, 1:31 PM IST
Commonwealth Games 2018 Weightlifter Deepak Lather wins Bronze medal in mens 69kg category
Highlights
  • ഇന്ത്യക്ക് നാലാം മെഡല്‍
  • ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ വെങ്കലം
  • നാലു മെഡലും ഭാരോദ്വഹനത്തില്‍

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു വെങ്കലം കൂടി. ഭാരോദ്വഹനത്തില്‍ ദീപക് ലാതെറാണ് വെങ്കലം നേടിയത്. ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോര്‍ഡും ദീപക്ക് സ്വന്തമാക്കി.

ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ വെങ്കലമാണിത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നാലായി ഉയര്‍ന്നു, നാലു മെഡലും ഭാരോദ്വഹനത്തിലാണ്. 

ഇന്ത്യക്ക് വേണ്ടി ഭാരോദ്വാഹത്തില്‍ മീരാഭായ് ചാനുവും സഞ്ജിതാ ചാനുവും സ്വര്‍ണ്ണ നേട്ടി. വനിതകളുടെ 53 കിലോ ഭരോദ്വഹനത്തിനാണ് സഞ്ജിതാ ചാനുവിന്‍റെ സ്വര്‍ണ്ണം നേടി. 48 കിലോ വിഭാഗത്തിലാണ് മത്സരിച്ച മീരാഭായ് ചാനുവാണ് ആദ്യ സ്വര്‍ണ്ണത്തിനുടമ. 

ഗെയിംസ് റിക്കോര്‍ഡോടെയാണ് സഞ്ജിതയുടെ സ്വര്‍ണ്ണ നേട്ടം. 2014 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോ വിഭാഗത്തില്‍ മണിപ്പൂര്‍ സ്വദേശിയായ സഞ്ജിത സ്വര്‍ണ്ണം നേടിയിരുന്നു.

loader