ഓസ്‌ട്രേലിയക്കെതിരെ 26ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ സെഞ്ചുറി നേടാന്‍ എനിക്ക് സെഞ്ചുറി നേടാന്‍ കഴിയുമെന്ന് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. മെല്‍ബണില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രഹാനെ.

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ 26ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ സെഞ്ചുറി നേടാന്‍ എനിക്ക് സെഞ്ചുറി നേടാന്‍ കഴിയുമെന്ന് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. മെല്‍ബണില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രഹാനെ. പരമ്പരയില്‍ ഇതുവരെ രണ്ട് അര്‍ധ സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ അര്‍ധ സെഞ്ചുറികള്‍ സെഞ്ചുറികളാക്കി മാറ്റാന്‍ കഴിയാത്തതാണ് താരത്തിന്റെ പ്രശ്‌നം. ഓസ്‌ട്രേലിയയില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നായി 164 റണ്‍സാണ് രഹാനെ നേടിയത്.

രഹാനെ തുടര്‍ന്നു... ബൗളര്‍മാരുടെ പ്രകടനത്തിനൊത്ത് ബാറ്റ്‌സ്മാന്‍മാര്‍ മെച്ചപ്പെടണം. വിദേശ പിച്ചുകളില്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് എതിര്‍ടീമിലെ 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കുന്നുണ്ട്. ബാറ്റ്‌സ്മാന്മാര്‍ക്ക് അതുപോലൊരു പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചാല്‍ ഫലം നമുക്ക് അനുകൂലമായി വരുമെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു. 

എനിക്ക് സെഞ്ചുറി നേടാന്‍ സാധിക്കും. അഡ്‌ലെയ്ഡില്‍ ഞാന്‍ ബാറ്റ് ചെയ്ത രീതിയില്‍ ഞാന്‍ സന്തോഷവാനാണ്. ആത്മവിശ്വാസമുണ്ട്. ഓസ്‌ട്രേലിയയില്‍ ഞാന്‍ രണ്ട് സെഞ്ചുറികള്‍ നേടും. എന്നാല്‍ സെഞ്ചുറിയെ കുറിച്ച് ഞാന്‍ അധികം ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. എനിക്ക് സാഹചര്യങ്ങല്‍ മനസിലാക്കാന്‍ കഴിയുമെങ്കില്‍ അത് ടീമിന് നല്ലതാണ്. വ്യക്തിപരമായ നേട്ടങ്ങളൊക്കെ പിന്നാലെ വരും. മെല്‍ബണില്‍ ഒരു പുതിയ തുടക്കമാണ് ആഗ്രഹിക്കുന്നതെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.