ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഈ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥാപിച്ച ഒരു നേട്ടം ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക് മറികടന്നു. ടെസ്റ്റിൽ 2017 ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന കോലിയുടെ നേട്ടമാണ് കുക്ക് മറികടന്നത്. ഓസ്‌ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ നാലാമത്തെ മൽസരത്തിൽ ഇരട്ടസെഞ്ച്വറി നേടിയ കുക്ക് 244 റണ്‍സെടുത്തിരുന്നു. ശ്രീലങ്കയ്ക്കെതിരെ ദില്ലിയിൽ വിരാട് കോലി നേടിയ 243 റണ്‍സെന്ന സ്‌കോറാണ് കുക്ക് ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ മറികടന്നത്. 244 റണ്‍സെടുത്ത കുക്ക് പുറത്താകാതെ നിൽക്കുകയാണ്. ഇതുകൂടാതെ ഈ വര്‍ഷം ഒന്നിലധികം ഇരട്ടസെഞ്ച്വറി ടെസ്റ്റിൽ നേടിയതും കോലിയും കുക്കും മാത്രമാണ്. ഇരുവരും രണ്ടു ഇരട്ടസെഞ്ച്വറികള്‍ വീതം ടെസ്റ്റിൽ നേടിയിട്ടുണ്ട്.