ശ്രീലങ്കൻ പര്യടനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് വൈകീട്ട് കൊളംബോയിലേക്ക് പുറപ്പെടും . പുതിയ കോച്ച് രവി ശാസ്ത്രിക്ക് കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. ശാസ്ത്രിയുടെ ആവശ്യപ്രകാരം ഭരത് അരുണിനെ ബൗളിംഗ് കോച്ചായും സഞ്ജയ് ബാംഗറെ അസിസ്റ്റന്‍റ് കോച്ചായും ആർ ശ്രീധറെ ഫീൽഡിംഗ് കോച്ചായും നിയമിച്ചിട്ടുണ്ട്.
രവി ശാസ്ത്രി കോച്ചായി വരണമെന്ന് ആവശ്യപ്പെട്ട ക്യാപ്റ്റൻ വിരാട് കോലിക്കും പരമ്പര നിർണായകമാണ്. മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ട്വന്‍റി 20യുമാണ് പരമ്പരയിലുള്ളത്. ബുധനാഴ്ചയാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. ഓഗസ്റ്റ് 20, 24, 27, 31 , സെപ്റ്റംബർ മൂന്ന് തീയതികളിലാണ് ഏകദിനങ്ങൾ. സെപ്റ്റംബർ ആറിന് ട്വന്‍റി 20യും നടക്കും.
