ടെസ്റ്റ് പരമ്പരയില്‍ പേസ് ബൗളര്‍മാര്‍ നിറഞ്ഞാടിയ പിച്ചായിരുന്നു സെഞ്ചൂറിയനിലേത്. എന്നാല്‍ ഏകദിന മത്സരത്തില്‍ പിച്ച് സ്‍പിന്നര്‍മാര്‍ കയ്യടക്കിയ കാഴ്‍ചയാണ് കാണുന്നത്. രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയുടെ സ്‍പിന്‍ ആക്രമണത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിയുകയായിരുന്നു. 32.2 ഓവറില്‍ 118നാണ് ദക്ഷിണാഫ്രിക്ക പുറത്തായത്.
ഇന്ത്യയുടെ സ്‍പിന്നര്‍മാരാണ് എട്ട് വിക്കറ്റുകളും വീഴ്‍ത്തിയത്. യുസ്‌വേന്ദ്ര ചാഹല്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകളുമാണ് നേടിയത്. കഴിഞ്ഞ മത്സരത്തില്‍ യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും 20 ഓവറില്‍ 79 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയിരുന്നു.
