ടെസ്റ്റ് ടീം തലപ്പത്ത് വമ്പന്‍ മാറ്റവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇനിമുതല്‍ രണ്ട് വൈസ് ക്യാപ്റ്റന്മാരുണ്ടാകും. എന്നാല്‍ നായകന്‍റെ കാര്യത്തില്‍ മാറ്റമില്ല. ടീം പെയ്‌ന്‍ തുടരും...
സിഡ്‌നി: ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമിന് ഇനി രണ്ട് വൈസ് ക്യാപ്റ്റന്മാര്‍. ജോഷ് ഹെയ്സല്‍വുഡിനെയും മിച്ചൽ മാര്‍ഷിനെയും വൈസ് ക്യാപ്റ്റന്മാരായി നിയമിച്ചതായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ടീമംഗങ്ങളുടെ പിന്തുണയോടെയാണ് നിയമനം. ടെസ്റ്റില്‍ ഹെയ്സല്‍വുഡ് 40 മത്സരങ്ങളും മിച്ചല്‍ മാര്‍ഷ് 28 എണ്ണത്തിലും കളിച്ചിട്ടുണ്ട്. നേരത്തേ വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാര്‍ണര്‍ പന്തിൽ കൃത്രിമം കാട്ടിയതിനെ തുടര്‍ന്ന് വിലക്ക് നേരിടുകയാണ്.
എന്നാല്‍ ടീം പെയ്‍ന്‍ തന്നെ നായകന്‍ ആയി തുടരും. പാകിസ്ഥാനും ഇന്ത്യക്കും എതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത ടെസ്റ്റ് പരമ്പരകള്‍. അതേസമയം ഏകദിന, ട്വന്‍റി 20 ടീമിന്‍റെ നായകനെ കണ്ടെത്താന്‍ ആരോൺ ഫിഞ്ച്, ട്രാവിസ് ഹെഡ്, അലക്സ് കാരേ എന്നിവരുമായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സമിതി കൂടിക്കാഴ്ച നടത്തി. പുതിയ നായകനെ പാകിസ്ഥാനെതിരായ പരമ്പരക്ക് മുന്‍പ് പ്രഖ്യാപിക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.
