അവാർഡുകള്‍ വാരിക്കൂട്ടി കഗിസോ റബാഡ
ജൊഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കന് ക്രിക്കറ്റ് ബോർഡിന്റെ(സിഎസ്എ) മികച്ച താരങ്ങള്ക്കുള്ള പുരസ്കാരങ്ങളില് നേട്ടമുണ്ടാക്കി 23കാരനായ പേസർ കഗിസോ റബാഡ. പുരുഷന്മാരുടെ ക്രിക്കറ്റർ ഓഫ് ദ് ഇയർ, ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ് ഇയർ, ഏകദിന ക്രിക്കറ്റർ ഓഫ് ദ് ഇയർ അടക്കം ആറ് പുരസ്കാരങ്ങള് റബാഡ വാരിക്കൂട്ടി. പ്ലെയേഴ്സ് പ്ലെയർ ഓഫ് ദ് ഇയർ, ഫാന്സ് ഫ്ലെയർ ഓഫ് ദ് ഇയർ, ഡെലിവറി ഓഫ് ദ് ഇയർ എന്നിവയാണ് റബാഡയ്ക്ക് ലഭിച്ച മറ്റ് പുരസ്കാരങ്ങള്.
മികച്ച പുതുമുഖ പുരുഷ താരത്തിനുള്ള പുരസ്കാരം ഓപ്പണർ എയ്ഡന് മർക്രാമിനാണ്. അതേസമയം അടുത്തിടെ വിരമിച്ച ഇതിഹാസ താരം എബി ഡിവില്ലിയേഴ്സിന് മികച്ച ടി20 താരത്തിനുള്ള പുരസ്കാരം ലഭിച്ചു. ടി20യില് ബംഗ്ലാദേശിനെതിരായ അതിവേഗ സെഞ്ചുറിക്ക് ഡേവിഡ് മില്ലർക്കും പുരസ്കാരമുണ്ട്. മികച്ച വനിത താരത്തിനുള്ള പുരസ്കാരം ഡാനി വാന് നീകെർകിനാണ്. പ്ലെയേഴ്സ് പ്ലെയർ ഓഫ് ദ് ഇയർ, ഏകദിന ക്രിക്കറ്റർ ഓഫ് ദ് ഇയർ പുരസ്കാരം എന്നിവ ലോറ വോള്വാർട്ടിന് ലഭിച്ചു. കോളി ട്രൈയോണ് ആണി മികച്ച വനിതാ ടി20 താരം.
