ഇന്ത്യയില്‍ ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. ക്രിക്കറ്റ് താരങ്ങള്‍ ബോളിവുഡ് സിനിമയെയും, വെള്ളിത്തിരയിലെ മിന്നുംതാരങ്ങള്‍ ക്രിക്കറ്റിനെയും ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. ഇവിടെയിതാ, കടുത്ത ക്രിക്കറ്റ് ആരാധകരായ ചില ബോളിവുഡ് താരങ്ങളുടെ അന്ധവിശ്വാസങ്ങളെക്കുറിച്ചാണ് പറയുന്നത്. ബോളിവുഡ് താരങ്ങള്‍ ക്രിക്കറ്റ് മല്‍സരം കാണുമ്പോള്‍ തങ്ങളുടെ ടീം ജയിക്കാന്‍വേണ്ടിയാണ് ഈ അന്ധവിശ്വാസങ്ങളെ മുറുകെപിടിക്കുന്നത്.

1, ശില്‍പാ ഷെട്ടി-

രാജസ്ഥാന്‍ റോയല്‍സിന്റെ സഹ ഉടമയായിരുന്ന ശില്‍പ ഷെട്ടി, സ്വന്തം ടീമിന്റെ മല്‍സരം കാണുമ്പോള്‍ ഒരു കൈയില്‍ രണ്ടു വാച്ച് ധരിക്കുമായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ബാറ്റുചെയ്യുമ്പോള്‍, ശില്‍പ കാലിന്‍മേല്‍ കാല്‍കയറ്റി ഇരിക്കുകയും ചെയ്യില്ല.

2, അമിതാഭ് ബച്ചന്‍-

അമിതാഭ് ബച്ചന്‍ ഒരിക്കലും ഇഷ്‌ട ടീമിന്റെ മല്‍സരം തല്‍സമയം കാണില്ല. മല്‍സരം നടക്കുമ്പോള്‍ ടിവി കാണാതെ സ്വന്തം മുറിയില്‍ ഇരിക്കുന്ന ബച്ചനെ കുടുംബാംഗങ്ങള്‍ തല്‍സമയം സ്‌കോര്‍ അറിയിച്ചുകൊണ്ടിരിക്കും.

3, ആമിര്‍ഖാന്‍-

മല്‍സരം തുടങ്ങി കഴിഞ്ഞാല്‍, അവസാനിക്കുന്നതുവരെ സ്വന്തം സീറ്റില്‍നിന്ന് ആമിര്‍ഖാന്‍ എഴുന്നേല്‍ക്കില്ല. എഴുന്നേറ്റാല്‍ ടീം തോല്‍ക്കുമെന്നാണ് സ്വന്തം അനുഭവമെന്നും ആമിര്‍ പറയുന്നു.

4, പ്രീതി സിന്റ-

ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ഉടമകളില്‍ ഒരാളായിരുന്ന പ്രീതി സ്വന്തം ടീമിന്റെ മല്‍സരം കാണാനെത്തിയിരുന്നത് സ്ഥിരമായി ഒരു ടീഷര്‍ട്ട് ധരിച്ചായിരുന്നു. ആ ടീഷര്‍ട്ട് ഭാഗ്യം കൊണ്ടുവരുമെന്നായിരുന്നു പ്രീതിയുടെ വിശ്വാസം.

5, ഷാരൂഖ്ഖാന്‍-

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയായ ഷാരൂഖ് മല്‍സരം കാണാനെത്തുന്നത്, ഭാഗ്യവസ്‌ത്രം അണിഞ്ഞും, മക്കളോടൊപ്പവുമാണ്. മകനേക്കാള്‍ മകള്‍ സുഹാനയാണ് ഭാഗ്യം കൊണ്ടുവരുന്നതെന്നും കിങ്ഖാന്‍ വിശ്വസിക്കുന്നു. സുഹാന കളി കാണാന്‍ വന്നപ്പോഴൊക്കെ നൈറ്റ് റൈഡേഴ്‌സ് ജയിച്ചിട്ടുണ്ടെന്ന് ഷാരൂഖ് പലതവണ പറഞ്ഞിട്ടുണ്ട്.

6, സുഷാന്ത് സിങ് രജ്പുത്-

ധോണിയായി വെള്ളിത്തിരയില്‍ കസറിയ സുഷാന്ത് സിങ് രജ്പു‌ത്, ഇന്ത്യയുടെ നിര്‍ണായക മല്‍സരങ്ങള്‍ കാണാനെത്തുന്നത്, ടീം ഇന്ത്യയുടെ ജഴ്‌സി അണിഞ്ഞായിരിക്കും.

7, അഭിഷേക് ബച്ചന്‍-

സ്വന്തം കസേരയില്‍ അടങ്ങിയിരിക്കാതെ കളി കാണുന്ന പ്രകൃതമാണ് ജൂനിയര്‍ ബച്ചന്റേത്. കസേരയില്‍ ഉറച്ചിരിക്കാതെ കളി കണ്ടാല്‍ തന്റെ ടീം ജയിക്കുമെന്നാണ് അഭിഷേക് ബച്ചന്റെ വിശ്വാസം.