മാന്‍ഡ്രിഡ്: സ്പാനിഷ് ഫുട്ബോളിലെ വമ്പന്മാരായ റയൽ മാഡ്രിഡിൽ ആഭ്യന്തര കലാപം. സൂപ്പർ താരം റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി താരങ്ങൾ രംഗത്തെത്തി. ഗാരെത് ബെയ്ൽ, ടോണി ക്രൂസ്, ലൂക്ക മോഡ്രിച് എന്നിവരുടെ നേതൃത്വത്തിലാണ് താരങ്ങൾ റൊണാൾഡോയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 

മോശം ഫോമിലുള്ള റൊണാൾഡോയെ കളിപ്പിക്കരുത് എന്ന് താരങ്ങൾ കോച്ച് സിനദിൻ സിദാനോട് ആവശ്യപ്പെട്ടു. ടീമിൽ കളിക്കാനുള്ള മാനദണ്ഡം നിലവിലെ ഫോമായിരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ഈ സീസണിൽ റൊണാൾഡോയ്ക്ക് ഇതുവരെ 19 ഗോളേ നേടാനായിട്ടുള്ളൂ.