എന്നാല്‍ ഒരു കോച്ച് എന്ന നിലയില്‍ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ വെല്ലുവിളിയാണെന്നും ലോപെടെഗി പറഞ്ഞു.
ന്യൂയോര്‍ക്ക്: റൊണാള്‍ഡോയുടെ പകരക്കാരനായി വെയ്ല്‍സ് താരം ഗാരെത് ബെയ്ലിന് ഉയര്‍ന്ന വരാന്‍ സാധിക്കുമെന്ന് റയല്‍ മാഡ്രിഡിന്റെ പുതിയ പരിശീലകന്‍ ഹൂലെന്‍ ലോപെറ്റെഗി. എന്നാല്‍ ഒരു കോച്ച് എന്ന നിലയില്‍ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ വെല്ലുവിളിയാണെന്നും ലോപെടെഗി പറഞ്ഞു. ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പില്‍ നാളെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടാനിരിക്കെയാണ് ലോപെറ്റെഗിയുടെ പ്രസ്താവന.
പുതിയ സാഹചര്യത്തില്‍ മികച്ച റയല്‍ മാഡ്രിഡ് ടീമിനെ ഒരുക്കിയെടുക്കുകയെന്ന് വെല്ലുവിളിയാണ്. റൊണാള്‍ഡോയില്ലാത്തത് വന്‍നഷ്ടമാണെന്നും മുന്‍ സ്പാനിഷ് പരശീലകന്‍ വ്യക്തമാക്കി. താന്‍ റയല്‍ മാഡ്രിഡില്‍ എത്തിയതിനു ശേഷമാണു റൊണാള്‍ഡോ ക്ലബ് വിടുന്നതിനെ പറ്റി ചര്‍ച്ച തുടങ്ങിയത്. റയല്‍ മാഡ്രിഡ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് റൊണാള്‍ഡോ. അത് കൊണ്ട് തന്നെ റൊണാള്‍ഡോയുടെ ക്ലബ്ബില്‍ നിന്നുള്ള വിടവാങ്ങല്‍ ക്ലബ് നല്ല രീതിയില്‍ ചെയ്തു കൊടുത്തിട്ടുണ്ടെന്നും ലോപെറ്റെഗി പറഞ്ഞു.
കെയ്ലോര്‍ നവാസ് റയല്‍ മാഡ്രിഡിന്റെ വേണ്ടപ്പെട്ട കളിക്കാരന്‍ ആണെന്നും നവാസ് റയല്‍ മാഡ്രിഡില്‍ തന്നെ തുടരുന്നതില്‍ താന്‍ സന്തോഷവാണെന്നും ലോപെടെഗി പറഞ്ഞു. പ്രീ സീസണില്‍ റയല്‍ മാഡ്രിഡിന്റെ ആദ്യ മത്സരമാണ് നാളത്തേത്. ലോപെടെഗി റയല്‍ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ മത്സരമെന്ന പ്രത്യേകതയും നാളത്തെ മത്സരത്തിനുണ്ട്. നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.35നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - റയല്‍ മാഡ്രിഡ് പോരാട്ടം.
